മുരളി മാഷിന് ധ്വനി തരംഗത്തിന്റെ സ്നേഹാദരം
39 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുരളി മാഷിന് ധ്വനിതരംഗം യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ രക്ഷാധികാരി അഡ്വ. ഷാജഹാൻ മുരളി മാഷിനെ പൊന്നാട അണിയിച്ചു. ചെയർപേഴ്സൺ ഡോ. ദേവീസുമ മൊമെന്റോ നൽകി ആദരിച്ചു. ബിനു മനോഹർ, മേക്ക് മൈ ഡോക് എംഡി കരീം, എഴുത്തുകാരി സന്ധ്യാ കല്യാണി, സനിൽ അർജുനൻ, വിനോദ് സന്നിഹിതരായി.
