എകെ ബാലന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ് [] പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി, പോറ്റിയും മുരാരി ബാബുവും വീണ്ടും റിമാൻഡിൽ
[][] സ്വർണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി, പോറ്റിയും മുരാരി ബാബുവും വീണ്ടും റിമാൻഡിൽ
[] മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. ഒരാഴ്‌ചക്കകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ, സിവിൽ കേസുകൾ നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
[][] ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്‌ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14ന് വിജിലൻസ് കോടതി പരിഗണിക്കും.
