'ശശി തരൂർ തരൂരിനെ ചേര്‍ത്ത് പിടിച്ചു, വെള്ളാപ്പള്ളിയെ തള്ളി കെ.സി വേണുഗോപാൽ
'അന്യമതസ്ഥരെ നിന്ദിക്കുന്നത് ഗുരുനിന്ദ, ഗുരുദേവ നിർദേശങ്ങൾക്കെതി രാണ് വെള്ളാപ്പള്ളിയുടെ പ്രസ്‌താവനകള്‍'
-കെ.സി വേണുഗോപാൽ
മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ നിലപാട് വേദനിപ്പിച്ചെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇപ്പോൾ തരൂരിന് കാര്യങ്ങൾ മനസിലായി. തരൂരിനെ മെരുക്കിയെന്ന് പറയുന്നത് ശരിയല്ല, കേരളത്തിലെ താരപ്രചാരക പട്ടികയിൽ തരൂരുമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
അന്യമതസ്ഥരെ നിന്ദിക്കുന്നത്ഗു രുനിന്ദയാണെന്നും ഗുരുദേവ നിർദേശങ്ങൾക്കെതിരായാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെന്നും കെസി വേണുഗോപാൽ പറഞ്ഞു. എസ്എൻഡിപി യോഗം മഹത്തരമായ പ്രസ്ഥാനമാണ്. എസ്എൻഡിപിയോട്ബ ഹുമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
