'എല്ലാം ഞാൻ വെളിപ്പെടുത്തും. അത് പുറത്തുവന്നാൽ രാജ്യം ഞെട്ടിപ്പോകും' -മമത
അമിത് ഷാ അടങ്ങി ഇരിക്കുന്നതാണ് നല്ലത്
-മമത ബാനര്‍ജി
ഐ-പാക്ക് (I-PAC) ഓഫിസിൽ ഇഡി നടത്തിയ റെയ്‌ഡിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെയും തന്റെ സർക്കാരിനെയും അനാവശ്യമായി സമ്മർദ്ദത്തിലാക്കിയാൽ കൽക്കരി കുംഭകോണത്തിൽ അമിത് ഷാക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്തുവിടുമെന്ന് മമത മുന്നറിയിപ്പ് നൽകി.
കൊൽക്കത്തയിൽ ഇഡി റെയ്‌ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനാ പദവി വഹിക്കുന്നതിനാലാണ് താൻ ഇതുവരെ മിണ്ടാതിരുന്നതെന്നും എന്നാൽ അതിരുകടന്നാൽ മിണ്ടാതിരിക്കില്ലെന്നും മമത പറഞ്ഞു.
"എന്റെ പക്കൽ നിർണ്ണായകമായ പെൻഡ്രൈവുകളുണ്ട്. വഹിക്കുന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ഇതുവരെ മൗനം പാലിച്ചത്. എന്നെ അധികം സമ്മർദ്ദത്തിലാക്കാൻ നോക്കണ്ട. എല്ലാം ഞാൻ വെളിപ്പെടുത്തും. അത് പുറത്തുവന്നാൽ രാജ്യം ഞെട്ടിപ്പോകും," മമത വ്യക്തമാക്കി.
