ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഉർദുഗാൻ സന്നദ്ധത അറിയിച്ചത്
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഉർദുഗാൻ സന്നദ്ധത അറിയിച്ചത്. മേഖലയിലെ സമാധാനം നിലനിർത്തുന്നതിനായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു 'ഫെസിലിറ്റേറ്റർ' ആയി പ്രവർത്തിക്കാൻ തുർക്കിക്ക് സാധിക്കുമെന്ന് ഉർദുഗാൻ വ്യക്തമാക്കി.
