ആദായനികുതി വകുപ്പോ, അതല്ലാ ആരാച്ചാരോ?

[] സംസ്കാരം നാളെ: റോയിയുടെ ആഗ്രഹം ബന്നാർഘട്ടയിൽ അന്ത്യവിശ്രമം, രാവിലെ എട്ട് മുതൽ രണ്ട് വരെ പൊതുദർശനം
[] ആദായനികുതി വകുപ്പ് സമ്മർദ്ദത്തിന്റെ ഇരയാണ് സിജെ റോയ്: ഡികെ ശിവകുമാര്‍ 
[] 'റോയിയെ ആദായ നികുതി 
ഉദ്യോഗസ്ഥർ മാനസികമായി ബുദ്ധിമുട്ടിച്ചു' 
സഹോദരൻ സിജെ  ബാബു
[] 'റെയ്‌ഡിനിടെ അമ്മയോട്സംസാരിക്കണമെന്ന് റോയ് പറഞ്ഞു ഉദ്യോഗസ്ഥർ അനുവദിച്ചില്ല' പരാതിയിൽ ആരോപണം
[] റോയിയുടെ സംസ്കാരം നാളെ ഞായറാഴ്‌ച. വിദേശത്ത് നിന്നും കുടുംബാംഗങ്ങള്‍ എത്താന്‍ വൈകുന്നതാണ് സംസ്കാര ചടങ്ങ് മാറ്റാൻ കാരണം. നേരത്തെ ഇന്ന് വൈകുന്നേരം സംസ്കാരം നടക്കും എന്നാണ് അറിയിച്ചിരുന്നത്.
റോയിയുടെ ആഗ്രഹപ്രകാരം ബന്നാർഘട്ടയിലാണ് അന്ത്യവിശ്രമം ഒരുക്കുക.
രാവിലെ എട്ട് മുതൽ രണ്ട് വരെ പൊതുദർശനം നടക്കും.

[] ആദായനികുതി വകുപ്പിന്റെ സമ്മർദ്ദത്തിന്റെ ഇരയാണ് സിജെ റോയ് എന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം രീതികളെ ശക്തമായി അപലപിക്കുന്നു. ഞാൻ കൂടുതലെന്തെങ്കിലും പറഞ്ഞാൽ അതൊക്കെ രാഷ്ട്രീയമായി മാറും, സംഭവത്തിൽ കുറ്റമറ്റ അന്വേഷണം കർണാടക പൊലീസ് നടത്തുമെന്നും ഡികെ ശിവകുമാർ പറഞ്ഞു. അന്വേഷണ ചുമതല കർണാടക സിഐഡിക്ക് നല്‍കി. കുറ്റമറ്റ അന്വേഷണത്തിന് കര്‍ണ്ണാടക സർക്കാർ ഉത്തരവിട്ടു.

[] 'റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ മാനസികമായി ബുദ്ധിമുട്ടിച്ചു' എന്ന ആരോപണവുമായി റോയിയുടെ കുടുംബം.
മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സി.ജെ. ബാബു രംഗത്ത്. 

[] ഇൻകം ടാക്സ് റെയ്ഡിനിടെ അമ്മയോട് സംസാരിക്കാൻ അനുവദിക്കണമെന്ന് റോയ് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ ആരോപണം.  കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടിഎ ജോസഫ് നൽകിയ അഞ്ചു പേജുള്ള പരാതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ കമ്മീഷണർ കൃഷ്‌പ്രസാദിന്റെ ഭാഗത്തുനിന്ന് വലിയ സമ്മർദ്ദവും ഭീഷണിയും ഉണ്ടായതായി റോയിയുടെ സഹോദരൻ ബാബു സിജെ ആരോപിച്ചു. വിയറ്റ്നാമിൽ നിന്നെത്തിയ അദ്ദേഹം മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബൗറിങ് ആശുപത്രിയിലെത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിച്ചത്.