യുഎഇയിലെ പുതിയ മാറ്റങ്ങള്‍
[] ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ അതോറിറ്റിയുമായി UAE
[][] പ്രായപൂർത്തിയാകാനുള്ള പ്രായപരിധി കുറച്ച് യുഎഇ
[] ഭരണ നിര്‍വ്വഹണത്തില്‍
പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയ സംവിധാനത്തിന് യുഎഇ തുടക്കം കുറിക്കുന്നു. 'കമ്മ്യൂണിറ്റി മാനേജ്‌ഡ് വെർച്വൽ അതോറിറ്റി' എന്ന പേരിലാണ് സംവിധാനം ആരംഭിക്കുക. യുഎ.lഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഈ കാര്യം പ്രഖ്യാപിച്ചത്. പൂർണ്ണമായും സമൂഹത്തിൻ്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. വിവിധ മേഖലകളിലെ വിദഗ്‌ധർക്ക് ഭരണനിർവഹണത്തിൽ നേരിട്ട് ഇടപെടാനുള്ള അവസരവും ഇതിലൂടെ ഒരുക്കും. ഭരണരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
[][] 21 വയസിൽ നിന്ന് 18 ആയാണ് പ്രായപരിധി കുറച്ചത്. ഇനി യുഎഇയിൽ 18 വയസ്സ് പ്രായമുള്ളവരെ നിയമപരമായി പ്രായപൂർത്തി ആയവരായി കണക്കാക്കും. സിവിൽ ഇടപാട് നിയമത്തിൽ ഭേദഗതി വരുത്തിയാണ് യുഎഇയുടെ പുതിയ തീരുമാനം. ഇനി മുതൽ 18 വയസ് പ്രായമായവർക്ക് ധനകാര്യ വിഷയങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാം.
