ഇന്ന് മുതൽ ജുമുഅ: 12:45ന്
യുഎഇയില്‍ ഇന്ന് മുതൽ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാര സമയം ഉച്ചക്ക് 12:45ന്.
3 ആഴ്‌ചകൾ മുമ്പായിരുന്നു ജുമുഅ നമസ്കാര സമയം ഏകോപിച്ചു കൊണ്ടുള്ള മത കാര്യ വകുപ്പിന്റെ അറിയിപ്പ് വന്നത്. അതുപ്രകാരമാണ് ഇന്ന് ( ജനുവരി 2 ) മുതൽ പുതിയ സമയക്രമം നിലവിൽ വരുന്നത്.
രാജ്യത്ത് താമസിക്കുന്ന കുടുംബങ്ങൾ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ഏകീകൃത സമയക്രമം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താമസക്കാർക്ക് നിത്യജീവിതം എളുപ്പമാക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും പുതിയ മാറ്റം ഉപകരിക്കും.
ജുമുഅ സമയം മാറുന്നതോടെ ഓഫീസ് സമയങ്ങളിലും സ്കൂൾ സമയങ്ങളിലും മാറ്റം വരും. ജനുവരി 9, 2026 മുതൽ വെള്ളിയാഴ്ച ക്ലാസ്സുകൾ ഉച്ചക്ക് 11:30ന് അവസാനിപ്പിക്കും. യുഎഇയിൽ ജുമുഅ ഖുതുബയുടെ സമയം നേരത്തേയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
