വെള്ളിയാഴ്ച സ്കൂള്‍ സമയക്രമത്തിൽ മാറ്റം, ദുബൈ ഡ്യൂട്ടി ഫ്രീക്ക് റെക്കാര്‍ഡ് നേട്ടം
[][] ദുബൈ ഡ്യൂട്ടി ഫ്രീക്ക് 2025 ൽ 860 കോടി ദിർഹമിൻ്റെ വാർഷിക വിൽപ്പന, 9.8% വർധന
[] ജനുവരി 9 മുതൽ യുഎഇയിലെ സർക്കാർ സ്കൂളുകളുടെ വെള്ളിയാഴ്ച പ്രവർത്തന സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ. വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാര സമയത്തിൽ വന്ന മാറ്റത്തെ തുടർന്നാണ് സ്‌കൂൾ സമയക്രമം പുതുക്കിയത്.
പുതിയ സമയക്രമം ഇങ്ങനെ
കിൻഡർഗാർട്ടൻ (KG): രാവിലെ 8.00 മുതൽ 11.30 വരെ. സൈക്കിൾ 1 (രണ്ട് ഷെഡ്യൂളുകൾ).
രാവിലെ 7.10 മുതൽ 10.30 വരെ.
രാവിലെ 8.00 മുതൽ 11.30 വരെ.
സൈക്കിൾ 2, സൈക്കിൾ 3.
ആൺകുട്ടികൾ: രാവിലെ 7.10 മുതൽ 10.30 വരെ. പെൺകുട്ടികൾ: രാവിലെ 8.00 മുതൽ 11.30 വരെ.
[][] 2025ലെ വാർഷിക വിൽപ്പനയിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടതായി ദുബൈ ഡ്യൂട്ടി ഫ്രീ. 860 കോടി ദിർഹമിന്റെ വാർഷിക വിൽപ്പനയാണ് കഴിഞ്ഞ വർഷമുണ്ടായത്. 2024 നെ അപേക്ഷിച്ച് 9.8% വർധനവുണ്ടായി. ഇതോടെ റീട്ടെയിലറുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ വർഷമായി 2025 മാറി.
