കുവൈത്തില്‍ മയക്കുമരുന്ന് വേട്ട: 16 പേർ അറസ്റ്റിൽ, വന്‍ ലഹരി ശേഖരം പിടികൂടി[] വീടുകളിൽ പാകം ചെയ്ത ഭക്ഷണം വിൽക്കുന്നവർ ജാഗ്രതൈ: കർശന നടപടിക്കൊരുങ്ങി കുവൈത്ത്

[] കുവൈത്തില്‍  മയക്കുമരുന്ന് വേട്ട: 16 പേർ അറസ്റ്റിൽ, വന്‍ ലഹരി ശേഖരം പിടികൂടി
[] വീടുകളിൽ പാകം ചെയ്ത ഭക്ഷണം വിൽക്കുന്നവർ ജാഗ്രതൈ: കർശന നടപടിക്കൊരുങ്ങി കുവൈത്ത് 

[] കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്‌തുക്കൾ പിടികൂടി. മയക്കുമരുന്ന് വിരുദ്ധ വിഭാഗമായ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക്സ് നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ രാജ്യകാരായ 16 പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് വൻ തോതിൽ മയക്കുമരുന്നുകളും ലഹരി വസ്തുക്കൾ തയ്യാറാക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.

മന്ത്രാലയത്തിൻ്റെ വിശദീകരണപ്രകാരം, 800 ഗ്രാം ഷാബു, 745 ഗ്രാം ഹാഷിഷ്, 151 ഗ്രാം രാസവസ്‌തുക്കൾ, 40 മില്ലിലിറ്റർ കെമിക്കൽ ഓയിൽ, 3 ഗ്രാം ഹെറോയിൻ, കൂടാതെ 5,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്‌തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. പുതുക്കിയ മയക്കുമരുന്ന് നിയമപ്രകാരം ഇത്തരം കുറ്റങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷകളാണ് നിലവിലുള്ളത്.

[] ലൈസൻസില്ലാതെ വീടുകളിൽ ഭക്ഷണം
പാകം ചെയ്ത് വിൽക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ മന്ത്രാലയം സമഗ്രമായ പദ്ധതി തയ്യാറാക്കി. ഹോം കുക്കിംഗ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ കണ്ടെത്താൻ സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വീടുകളിൽ ഭക്ഷണം പാകം ചെയ്‌ത്‌ വിൽക്കുന്നതിന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള കൊമേഴ്സ്യൽ ലൈസൻസും ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റിയിൽ നിന്നുള്ള ആരോഗ്യ ലൈസൻസും നിർബന്ധമാണ്. നിലവിൽ പലർക്കും വാണിജ്യ ലൈസൻസ് ഉണ്ടെങ്കിലും വീടുകളിൽ ഇത്തരത്തിൽ പ്രവർത്തിക്കാൻ ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇത്
ലംഘിക്കുന്നവർക്കെതിരെയാണ് നടപടി.