വിശുദ്ധ സംഗമം! റമദാൻ നാലാം ദിനത്തിൽ റെക്കോർഡ് ഉംറ തീർഥാടകർ, റമദാനിൽ ബഹ്റൈനിൽ മാത്രം പ്രതിദിനം പാഴാകുന്നത് 600 ടണ്ണിലധികം ഭക്ഷണം
[] വിശുദ്ധ സംഗമം! റമദാൻ നാലാം ദിനത്തിൽ റെക്കോർഡ് ഉംറ തീർഥാടകർ 9.04 ലക്ഷം, മറികടന്നത് 2025 മാർച്ച് ഏഴിലെ 5 ലക്ഷം
[] പവിത്രത കളയരുതെ!
റമദാനിൽ ബഹ്റൈനിൽ മാത്രം പ്രതിദിനം പാഴാകുന്നത് 600 ടണ്ണിലധികം ഭക്ഷണം
[] ഫെബ്രുവരി 21 ശനിയാഴ്‌ച വിശുദ്ധ റമദാൻ നാലാം ദിനത്തിൽ ഉംറ നിർവഹിച്ചത് 9.04 ലക്ഷം തീർഥാടകർ. ഇരു ഹറം കാര്യാലയമാണ് ഉംറ തീർഥാടകരുടെ എണ്ണത്തിലെ പുതിയ റെക്കോർഡ് പ്രഖ്യാപിച്ചത്. 2025 മാർച്ച് 7 ന് എത്തിയ 5 ലക്ഷം തീർഥാടകരുടെ റെക്കോർഡാണ് ഇതിലൂടെ മറികടന്നത്. തീർഥാടകരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതിനാൽ വിശുദ്ധ റമദാനിൽ വൻ സുരക്ഷയാണ് ഹറമുകളിൽ സൗദി അധികൃതർ ഒരുക്കിയിരിക്കുന്നത്
[] ബഹ്റൈനില്‍ ഭക്ഷണ അവശിഷ്ടങ്ങളുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചു.
2022നെ അപേക്ഷിച്ച് ഭക്ഷണം പാഴാക്കൽ 23% വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബഹ്റൈൻ ഫുഡ് ബാങ്ക് നടത്തുന്ന കൺസേർവിങ് ബൗണ്ടീസ് സൊസൈറ്റിയാണ് കണക്ക് വെളിപ്പെടുത്തിയത്.
സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തൗറ അൽ ദ ഈൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 493 ടൺ ഭക്ഷണം പാഴാകുന്നതായാണ് കണ്ടെത്തിയത്. റമദാൻ മാസത്തിൽ ഇത് പ്രതിദിനം 600 ടണ്ണിലധികം ആയി ഉയരുന്നു.
