അബുദാബിയില്‍ യുഎഇ പ്രസിഡന്റിന്റെ സവിധത്തില്‍ ഭരണാധികാരികള്‍ സംഗമിച്ചു

ഇഫ്താര്‍, പ്രാര്‍ത്ഥന, ചർച്ച, ആശംസ നേരല്‍..

അബുദാബിയില്‍ യുഎഇ പ്രസിഡന്റിന്റെ സവിധത്തില്‍ ഭരണാധികാരികള്‍ സംഗമിച്ചു 

അബുദാബിയിൽ നടന്ന ഇഫ്താർ വിരുന്നിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ രാജ്യത്തെ വിവിധ എമിറേറ്റ്സ് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. 
എക്സ് പ്ലാറ്റ്‌ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ യുഎഇ പ്രസിഡന്റ് ഇങ്ങിനെ കുറിച്ചു: 'അബുദാബിയിലെ ഇഫ്താർ മേശയിൽ എന്റെ സഹ ഭരണാധികാരികളെ ഇന്ന് കണ്ടുമുട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്, അവിടെ ഞങ്ങൾ വിശുദ്ധ മാസത്തിന്റെ ആശംസകൾ കൈമാറി, യുഎഇയിലെ ജനങ്ങൾക്കും, അറബ്, ഇസ്ലാമിക ജനതയ്ക്കും, മുഴുവൻ മനുഷ്യരാശിക്കും നന്മയുടെ ഒരു മാസമായിരിക്കട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിച്ചു. ഞങ്ങളുടെ വികസന യാത്രയെക്കുറിച്ചും രാജ്യത്തിന്റെ അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുമുള്ള തുടർച്ചയായ പ്രവർത്തനത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.'
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉള്‍പ്പെടെ എമിറേറ്റുകളിലെ ഭരണാധികാരികളും, കിരീടാവകാശികളും സംബന്ധിച്ചു.