കേരളത്തിന് എയിംസ് ഇല്ല, അതിവേഗ റെയില്‍ പദ്ധതിയിലും കേരളം പുറത്ത്

പാര്‍ലമെന്റില്‍ കേരളം കേരളം കേരളം എന്ന് എംപിമാര്‍ ആര്‍ത്ത് വിളിച്ചിട്ടും, കേന്ദ്ര ധനകാര്യ മന്ത്രി കനിഞ്ഞില്ല. നിര്‍മ്മല സീതാറാം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് തികഞ്ഞ അവഗണന, പ്രതിഷേധിച്ച് കേരള എംപിമാര്‍.

കേരളത്തിന് എയിംസ് ഇല്ല, അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളം പുറത്ത്. വിഴിഞ്ഞത്തിന് പ്രഖ്യാപനങ്ങളില്ല. ഏപ്രില്‍ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം. രണ്ട് പുതിയ ജല പാതകള്‍, തമിഴ്‌നാടിന് അതിവേഗ റെയില്‍. ആമ പരിചരണവും ബജറ്റില്‍ ഇടംപിടിച്ചു.

ബജറ്റിലെ ചില നിർദ്ദേശങ്ങൾ: ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കും, എഐ ആഘാതം പഠിക്കാൻ പാനല്‍, 
എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റല്‍, വിദേശ ഇന്ത്യക്കാരുടെ വസ്തു വില്പനയിലെ 
TDS കുറച്ചു, അര്‍ബുദ, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പദ്ധതികള്‍.
സ്ത്രീ ശാക്തീകരണത്തിന് ഷീ മാര്‍ട്ട്, 10,000 കോടിയുടെ ചെറുകിട വ്യവസായ വികസന ഫണ്ട്.

വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതി കുറക്കും, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ ക്കും എഐ സഹായം, വിദേശ പൗരന്മാര്‍ക്ക് ആസ്തി വെളിപ്പെടുത്താന്‍ ആറ് മാസ സമയം, സെമി കണ്ടക്ടര്‍ മേഖലക്ക് 40,000 കോടി,17 കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ, രാജ്യത്ത് മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍, പുതിയ ആദായനികുതി ആക്റ്റ്‌ ഏപ്രില്‍ ഒന്ന് മുതൽ, നാളികേരം, കൊക്കോ, കശുവണ്ടി എന്നിവക്ക് പദ്ധതികള്‍, മെഡിക്കല്‍ ടൂറിസത്തിന് ഹബ്ബകള്‍, ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കും.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി, വിപണി മൂല്യത്തിൽ ആറ് ലക്ഷം കോടിയുടെ കുറവ്.
വില കൂടുന്നവ: സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ,
ഇറക്കുമതി ചെയ്യുന്ന മദ്യം, ആഢംബര ഉത്പന്നങ്ങൾ, പ്രീമിയം കാറുകൾ, ബൈക്കുകൾ, സ്മാർട്ട് ടിവി, ഹൈ-എൻഡ് ലാപ്ടോപ്പുകൾ,
റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, കോഫീ അനുബന്ധ ഉത്പന്നങ്ങൾ,
കീടനാശിനികൾ.

പ്രവാസികൾക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ ഇനി കൂടുതൽ നിക്ഷേപിക്കാം വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക് ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാവുന്ന പരിധി അഞ്ച് ശതമാനത്തിൽ നിന്നും 10 ശതമാനമായി ഉയർത്തി.