റഫാ അതിർത്തി തുറന്ന് ഇസ്രാഈൽ: ഗസ്സക്ക് പുറത്ത് ചികിത്സ കാത്ത് ആയിരക്കണക്കിന് ഫലസ്തീനികൾ

രണ്ടു വർഷത്തെ ഉപരോധത്തിനൊടുവിൽ റഫാ അതിർത്തി തുറന്ന് ഇസ്രാഈൽ: ഗസ്സക്ക് പുറത്ത് ചികിത്സ കാത്ത് ആയിരക്കണക്കിന് ഫലസ്തീനികൾ

ഗസ്സക്കും ഈജിപ്‌തിനും ഇടയിലെ റഫ അതിർത്തി രണ്ടു വർഷത്തെ ഉപരോധത്തിനൊടുവിൽ തുറന്ന് ഇസ്രായേൽ. ഗസ്സ വെടിനിർത്തൽ ഉടമ്പടി പ്രകാരം ഒന്നാം ഘട്ടത്തിൽ തുറക്കേണ്ടിയിരുന്ന അതിർത്തി ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെന്നാരോപിച്ച് ഇസ്രായേൽ നീട്ടിക്കൊണ്ട് പോവുകയായിരുന്നു.