ഓഫർ കാലയളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീസില്ല, ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും അവസരം
ടിക്കറ്റ് നിരക്കില്‍ വമ്പന്‍ കഴിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര അന്താരാഷ്ട്ര യാത്രകളിൽ 20% വരെ കിഴിവുമായി എയർ ഇന്ത്യ എക്‌സ്പ്രസ് മോർ സെയിൽ ആരംഭിച്ചു. ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ഒഫറിൻ്റെ ഭാഗമായി ഗൾഫ് മേഖലയിൽ നിന്ന് ആരംഭിക്കുന്ന ലൈറ്റ് നിരക്കുകൾ യുഎഇ 320 ദിർഹം, ഒമാൻ 23 റിയാൽ, ബഹ്റൈൻ 46 ദിനാർ, ഖത്തർ 378 റിയാൽ, കുവൈത്ത് 27 ദിനാർ, സൗദി 286 റിയാൽ എന്നിങ്ങനെയാണ്.
ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ ക്യാബിൻ ബാഗേജിന് പുറമെ അധിക ചെക്ക് ഇൻ ലഗേജ് ഉണ്ടെങ്കിൽ ആഭ്യന്തര യാത്രകളിൽ 15 കിലോ ബാഗേജിന് 1500 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 2500 രൂപയും നൽകിയാൽ മതി. ഈ കാലയളവിൽ വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന ന്യൂപാസ് അംഗങ്ങൾക്ക് ബിസ് നിരക്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തിൽ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകൾ ഉള്ളത്. എയർ ഇന്ത്യ എക്സ്പ്രസിന്റെറെ ഫ്ളീറ്റിലേക്ക് അടുത്തിടെ ഉൾപ്പെടുത്തിയ 40ലധികം പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ബിസ് സീറ്റുകളുണ്ട്.
വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്ന വിദ്യാർഥികൾ, മുതിർന്ന പൗരർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത വിസ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ യഥാക്രമം 250, 600 രൂപയുടെ കഴിവും ലഭിക്കും. കൂടാതെ ഇഎംഐ, പേ ലേറ്റർ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.
