പെരിയ ഇരട്ടക്കൊല പ്രതിക്ക് വീണ്ടും പരോൾ: പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്‌

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. പത്താം പ്രതി രഞ്ജിത്തിനാണ് പരോൾ. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. നിലവിൽ പീതാംബരൻ, ഗിജിൻ എന്നീ പ്രതികൾ പരോളില്‍ പുറത്താണ്.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നെ വ്യവസ്ഥയിലാണ് പരോൾ.പ്രതികൾ പുറത്ത് ഇറങ്ങുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാവുമെന്ന പൊലീസിൻ്റെ റിപ്പോർട്ട് മറികടന്നാണ് പരോൾ അനുവദിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ഒന്നാം പ്രതി എ പീതാംബരൻ, അഞ്ചാം പ്രതി ഗിജിനും പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ഇരുവർക്കും പരോൾ നൽകിയത്.