ലോക്സഭയിൽ വീണ്ടും രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞു: പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സസ്പെൻഷൻ
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്‌പീക്കർ പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക് പേപ്പർ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജാ വാറിങ്, ഗുർദീപ് സിങ് ഓജല, പ്രശാന്ത് പഡോലെ, കിരൺ കുമാർ റെഡ്ഡി, എസ്. വെങ്കട്ടരാമൻ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് എംപിമാർ.
മുൻ സൈനിക മേധാവി ജനറൽ എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങൾ രാഹുൽ ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിർപ്പുമായി ശബ്‌ദമുയർത്തി. ഇതോടെ സ്പീക്കർ പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാൻ തനിക്ക് അനുവാദം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ, പറഞ്ഞ കാര്യം രാഹുലിന് ആവർത്തിക്കാൻ പറ്റില്ലെന്ന് കിരൺ റിജിജു പറഞ്ഞു. വിഷയത്തിൽ ഇന്നലെ തന്നെ സ്‌പീക്കറുടെ റൂളിങ്
ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു
