റമദാൻ: പള്ളികളിലെ പ്രാർഥനകളിൽ പുറത്തുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ച് കുവൈത്ത് [] കുവൈത്തും സൗദിയും സംയുക്ത ബിസിനസ് കൗൺസിൽ ആരംഭിച്ചു

[] റമദാൻ: പള്ളികളിലെ പ്രാർഥനകളിൽ പുറത്തുള്ള  ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ച് കുവൈത്ത് 
[] കുവൈത്തും സൗദിയും സംയുക്ത ബിസിനസ് കൗൺസിൽ ആരംഭിച്ചു

[] കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. തറാവീഹ്, ഖിയാം ഉൾപ്പെടെയുള്ള പ്രാർത്ഥനകളിൽ പുറത്തുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചു. അംഗീകൃത സംഘടനകൾ ഒഴികെ പള്ളികളിൽ സംഭാവന ശേഖരിക്കലും അനുവദനീയമല്ല.

[] സൗദി-കുവൈത്തി സംയുക്ത ബിസിനസ് കൗൺസിൽ രൂപീകരിക്കുന്നതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് പ്രഖ്യാപിച്ചു. ആദ്യ ടേമിലേക്കുള്ള (2026-2030) ആദ്യ ബിസിനസ് കൗൺസിൽ സാരഥികളെ നിയോഗിച്ചു. സൽമാൻ അൽ-അഖീൽ ചെയർമാനായും താരിഖ് അൽ-ഒത്മാൻ, താരിഖ് അൽ-ഖഹ്താനി എന്നിവർ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുക്കപ്പെട്ടു. ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുക, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വർദ്ധിപ്പിക്കുക, സംയുക്ത സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട്  സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ട തന്ത്രപരമായ പ്രവർത്തന പദ്ധതി കൗൺസിൽ  നിശ്ചയിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് അൽ-അഖീൽ അറിയിച്ചു.