ഹുങ്ക്! പിഎം കെയേഴ്സ‌് ഫണ്ടിനെ കുറിച്ച് ചോദ്യങ്ങൾ വേണ്ട, പുതിയ അടവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

പിഎം കെയേഴ്സ‌് ഫണ്ടിനെ കുറിച്ച് ചോദ്യങ്ങൾ വേണ്ട, പുതിയ അടവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. ലോക്സഭാ സെക്രട്ടേറിയറ്റിന് ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് നൽകിയെന്ന് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. 

പിഎം കെയേഴ്സ‌് ഫണ്ട്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി (പിഎംഎൻആർഎഫ്), ദേശീയ പ്രതിരോധ നിധി എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കരുതെന്ന് കാണിച്ചാണ് ലോക്‌സഭ സെക്രട്ടേറിയേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ കത്ത്. ജനുവരി 30 ന് കത്ത് നൽകി എന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭ ചട്ടങ്ങൾ പ്രകാരം ഈ മൂന്ന് ഫണ്ടുകളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമില്ലെന്ന് ലോക്സഭ സെക്രട്ടേറിയറ്റിന് നൽകിയ കത്തിൽ പറയുന്നു.