ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റമദാനിൽ സമയക്രമം നിശ്ചയിക്കാം [] ഇന്ത്യക്കാരി അബദ്ധത്തിൽ കളഞ്ഞത് 12 ലക്ഷത്തിന്റെ സ്വർണം;കണ്ടെത്തി നൽകി ദുബൈ പൊലീസ്

[] ആറ് മണിക്കൂറിലേറെ അരുത്: ഷാർജയിൽ സ്വകാര്യ സ്‌കൂളുകൾക്ക് 
റമദാനിൽ സമയക്രമം നിശ്ചയിക്കാം
[] ഇന്ത്യക്കാരി അബദ്ധത്തിൽ കളഞ്ഞത് 12 ലക്ഷത്തിന്റെ സ്വർണം;
കണ്ടെത്തി നൽകി ദുബൈ പൊലീസ്

[] വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ സ്‌കൂളുകൾക്ക് പ്രവര്‍ത്തന സമയക്രമം സ്വന്തമായി നിശ്ചയിക്കാൻ അനുവാദം നൽകി ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (എസ്പിഇഎ). സ്കൂൾ സമയം ആറ് മണിക്കൂറിൽ കൂടരുതെന്ന് അതോറിറ്റി വ്യക്തമാക്കി. അംഗീകൃത അക്കാദമിക് കലണ്ടറിനും പാഠ്യപദ്ധതിക്കും അനുസൃതമായി പ്രവൃത്തിസമയം തീരുമാനിക്കാവുന്നതാണ്. സർക്കുലർ പ്രകാരം കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ പഠനസമയം കുറച്ചിട്ടുണ്ട്. വിശുദ്ധ റമദാാനിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൗകര്യങ്ങളും പരിഗണിക്കണമെന്ന് സർക്കുലർ പ്രത്യേകം ഓർമിപ്പിക്കുന്നു.

[] അബദ്ധത്തിൽ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചത് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം. തന്ത്രപരമായ നീക്കത്തിലൂടെ ഉടമയെ കണ്ടെത്തി ദുബൈ പൊലീസ്. ഇന്ത്യൻ കുടുംബത്തിനാണ് നഷ്ടമായ സ്വർണം തിരികെ നൽകിയത്. ആധുനിക ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ചാണ് ഉടമകളെ കണ്ടെത്തിയത്. 23 വർഷം യുഎഇയിൽ ഉള്ള ഇന്ത്യക്കാരിയായ കാമിനി കണ്ണൻ എന്ന യുവതിക്കാണ് സ്വർണം ലഭിച്ചത്.