'ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാൻ അനുവദിക്കുന്നില്ല:-കെ.സി വേണുഗോപാൽ [] സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം
'ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാൻ അനുവദിക്കുന്നില്ല, പ്രതിപക്ഷ നേതാവ് ഒരു 'നിഴൽ പ്രധാനമന്ത്രി', സഭയിൽ സംസാരിക്കാൻ പ്രത്യേക അവകാശമുണ്ട്' -കെ.സി വേണുഗോപാൽ
[] ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം
[] പാർലമെൻ്ററി മര്യാദകൾ ലംഘിച്ച് പ്രതിപക്ഷത്തിൻ്റെ ശബ്ദം അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാൽ എംപി. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാർലമെൻ്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവ് ഒരു 'നിഴൽ പ്രധാനമന്ത്രി' യാണെന്നും അദ്ദേഹത്തിന് സഭയിൽ സംസാരിക്കാൻ പ്രത്യേക അവകാശമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ ഇത് മാനിക്കാതെ തുടർച്ചയായി മൈക്ക് ഓഫ് ചെയ്യുന്ന നടപടിയാണ് സഭയിലുണ്ടാകുന്നതെന്നും ഇത് അനുവദിക്കാന്‍ ആവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
[] ലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്പീക്കർ സ്വീകരിക്കുന്നത് എന്നാരോപിച്ചാണ് അവിശ്വസപ്രമേയത്തിന് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെൻ്റിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സസഭയിലെ തൻ്റെ പ്രസംഗം റദ്ദാക്കേണ്ടി വന്നിരുന്നു.
