'രാഹുൽ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല' - കെസി വേണുഗോപാൽ

[] 'രാഹുൽ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല' കെസി വേണുഗോപാൽ
[] നരവനയുടെ പുസ്തകം: ലോക്സഭയിൽ  കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
[] പേരുവെട്ടിയ നൂറോളം പേരുമായി ഡൽഹിയിൽ, 'താങ്കൾ തെര. കമ്മീഷണറല്ല, ബിജെപി ഏജന്റ്റാണ്' ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി

[] പാർലമെൻ്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. രാഹുൽ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ലെന്ന് വേണുഗോപാൽ വ്യക്തമാക്കി. പാർലമെൻ്റ് ചർച്ചകളിൽ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

[] രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നേർക്കുനേർ. മുൻ സൈനിക മേധാവി നരവനയുടെ പുസ്‌തകത്തെ ചൊല്ലിയാണ് തർക്കം. എന്തടിസ്ഥാനത്തിലാണ് പ്രകാശനം ചെയ്യാത്ത പുസ്‌തകത്തിലെ ഭാഗങ്ങൾ സഭയിൽ ഉന്നയിക്കുന്നതെന്ന് രാജ്നാഥ് സിങ് ചോദിച്ചു.

ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈനക്ക് നൽകിയെന്ന ഗുരുതര ആരോപണമാണ് രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചത്. സർക്കാർ മുൻ സൈനിക മേധാവിയുടെ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. പുസ്‌തകത്തിലെ അഞ്ചുവരികൾ മാത്രമാണ് വായിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തെക്കുറിച്ച് രാഹുൽ പരാമർശിക്കരുത് എന്ന് പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞു. പുറത്തു വരാത്ത പുസ്‌തകം വായിക്കാൻ ആകിലെന്ന് സ്‌പീക്കറും നിലപാട് സ്വീകരിച്ചു.

[] തൻ്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ കരിയറിൽ ഇത്രയും അഹങ്കാരിയും നുണയനുമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിട്ടില്ലെന്ന് ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ മമത ബാനര്‍ജി കുറ്റപ്പെടുത്തി. 'ഞാൻ നാല് തവണ മന്ത്രിയും ഏഴ് തവണ എംപിയുമായിരുന്ന ആളാണ്. നിങ്ങളുടെ കസേരയെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ഒരു കസേരയും ശാശ്വതമല്ലെന്ന് ഓർക്കണം. ബിജെപിയുടെ ഏജന്റായാണ് കമ്മീഷണർ പ്രവർത്തിക്കുന്നത്. ജഗദീപ് ധൻഖഡിൻ്റെ അനുഭവമാകും താങ്കളെയും കാത്തിരിക്കുന്നത്'-ഗ്യാനേഷ് കുമാറിനോട് പറഞ്ഞ കാര്യം മമത മാധ്യമങ്ങളോട് വിശദീകരിച്ചു.

വോട്ടർ പട്ടിക പുതുക്കാൻ പിതാവിൻ്റെ ജനന സർട്ടിഫിക്കറ്റ് ചോദിക്കുന്നത് അസംബന്ധമാണെന്നും അവർ പറഞ്ഞു. പണ്ട് ആശുപത്രികളിലല്ല പ്രസവം നടന്നിരുന്നത്. പ്രധാനമന്ത്രിയോട് അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ ആശുപത്രി ജനന സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിക്കണമെന്നും മമത പരിഹസിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എംപി കല്യാൺ ബാനർജി എന്നിവർക്കൊപ്പമായിരുന്നു മമത കമ്മീഷണറെ കണ്ടത്. 90 മിനിറ്റോളം നേരം നീണ്ട കൂടിക്കാഴ്‌ച നാടകീയ രംഗങ്ങൾക്കു സാക്ഷിയായി. എസ്ഐആറിൽ മരിച്ചവരെന്ന് കാണിച്ച് പേരുവെട്ടിയ നൂറോളം പേരുമായായിരുന്നു മമത ഡൽഹിയിൽ എത്തിയത്. ഇവരിൽ ഏതാനും പേരെ അവർ യോഗത്തിൽ ഹാജരാക്കി