വിദേശ ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള യാത്രയില്‍ കയ്യില്‍ കരുതാവുന്ന സ്വര്‍ണ്ണാഭരണ ചട്ടത്തിലെ അവ്യക്തതക്ക് പരിഹാരം
പ്രവാസികള്‍ക്ക് ആശ്വാസം!
വിദേശ ഇന്ത്യക്കാരുടെ മുറവിളിക്ക് ആശ്വാസം. നാട്ടിലേക്കുള്ള യാത്രയില്‍ കയ്യില്‍ കരുതാവുന്ന സ്വര്‍ണ്ണാഭരണ ചട്ടത്തിലെ അവ്യക്തതക്ക് പരിഹാരം.
വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നികുതി പരിധി (Baggage Rules 2026) കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. പ്രധാന മാറ്റങ്ങൾ ഇവയാണ്: സ്ത്രീകൾക്ക് 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. (പഴയ നിയമത്തില്‍ ഇത് ഒരു ലക്ഷം രൂപ എന്ന മൂല്യപരിധി ആയിരുന്നു).
പുരുഷന്മാർക്ക് 20 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.
ബാഗേജ് പരിധിയിലും മാറ്റം വരുത്തി. വിദേശത്തുനിന്ന് കൊണ്ടുവരുന്ന മറ്റ്
വസ്തുക്കളുടെ നികുതിരഹിത പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. കുറഞ്ഞത് ഒരു വർഷമെങ്കിലും വിദേശത്ത് താമസിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭരണങ്ങൾക്കല്ലാതെ സ്വർണ്ണ നാണയങ്ങൾക്കും ബിസ്കറ്റുകൾക്കും ഈ സ്വര്‍ണ്ണ നികുതി ഇളവ് ലഭിക്കില്ല.
