ദുബൈയിൽ എയർ ടാക്സി കാണാനും പരിചയപ്പെടാനും അവസരം



ദുബൈയിൽ എയർ ടാക്‌സി കാണാനും പരിചയപ്പെടാനും പൊതുജനങ്ങള്‍ക്കും അവസരം. ദുബൈ ഡൗൺ ടൗണിൽ ദുബൈ മാളിന് സമീപമാണ് ഈ വർഷം സർവീസുകൾ ആരംഭിക്കാൻ പോകുന്ന എയർ ടാക്സി പൊതുജനങ്ങൾക്ക് കാണാനും പരിചയപ്പെടാനുമായി ജോബി ഏവിയേഷൻ പ്രദർശിപ്പിച്ചിരിക്കുന്നത്.

ആളുകൾക്ക് എയർ ടാക്‌സിയെ കാണാനും, സ്പർശിക്കാനും, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലാക്കാനും അവസരം നൽകുക എന്നതാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് ജോബി ഏവിയേഷനിലെ യുഎഇ ഫ്ലൈറ്റ് ഓപ്പറേഷൻസ് മാനേജർ ലോർക്കൻ ലിഞ്ച് പറഞ്ഞു.