മുസ്ലിംലീഗ് സ്വപ്ന ഭവന സമര്‍പ്പണം ഇന്ന്

വയനാട് പേമാരിയില്‍ സകലതും നഷ്ടപെട്ടവര്‍ക്കായി മുസ്ലിംലീഗ് നിര്‍മ്മിച്ചു നല്‍കുന്ന സ്നേഹ വീടുകളുടെ സമര്‍പ്പണം ഇന്ന് നടക്കും. പാര്‍ട്ടി ആകെ പ്രഖ്യാപിച്ചത് 105 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നാണ്, ഇതില്‍ ആദ്യഘട്ട 51 വീടുകളുടെ താക്കോല്‍ കൈമാറ്റമാണ് ഇന്ന് നടക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ വീടുകളുടെ സമര്‍പ്പണവും താക്കോല്‍ കൈമാറ്റവും നിര്‍വ്വഹിക്കും. വയനാട് എംപി പ്രീയങ്ക ഗാന്ധി, മുസ്ലിംലീഗ് ദേശീയ ജനറാള്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ പടതന്നെ ചടങ്ങില്‍ സംബന്ധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പരിപാടിക്ക് സാക്ഷികളാവാനെത്തും. ഇന്ന് വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പരിപാടിക്കായി രാത്രി തന്നെ നിരവധി പേര്‍ സ്ഥലത്തെത്തി.
ദുരിതബാധിതര്‍ക്കായി വയനാട് തൃക്കൈപറ്റയില്‍ ആണ് മുസ്‌ലിം ലീഗ് സ്നേഹ ഭവനങ്ങള്‍ ഒരുക്കിയത്. ഇന്ന് വൈകുന്നേരത്തോടെ വീടിന്റെ താക്കോല്‍ 
ദുരിതബാധിതരുടെ കൈയിലെത്തും. ഉടുതുണിക്ക് മറുതുണിയില്ലാതെ പേമാരി അനാഥമാക്കിയവര്‍ അങ്ങനെ വീടിന്റെ തണലിലേക്ക് മാറും.