ടെഹ്റാനിലെ പത്തോളം കേന്ദ്രങ്ങളിൽ ആക്രമണം, തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രത
വീണ്ടും യുദ്ധ ഭീതി..
ടെഹ്റാനിലെ പത്തോളം കേന്ദ്രങ്ങളിൽ ആക്രമണം, തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രത
മധ്യപൂർവദേശത്ത് അശാന്തിയുടെ തീപടർത്തി ഇറാനിൽ വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഭൂഗർഭ ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാനും പ്രത്യാക്രമണം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിലും ജറുസലമിലും ഇറാൻ ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രയേലിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. വീടുകളിൽ തന്നെ കഴിയണമെന്നും പൊതുസ്‌ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ഇസ്രയേൽ നിർദേശം നൽകി.
