പാർക്കിങ് ക്രമീകരണങ്ങളുമായി ദുബൈയും ഷാർജയും

[] പാർക്കിങ് പ്രശ്നം രൂക്ഷം! ഷാർജയില്‍ 
പുതിയ സ്മാർട്ട് യാർഡുകൾ ഒരുങ്ങി 
[] ദുബൈയിൽ 3 ലുലു ഹൈപ്പർമാർക്കറ്റുകളില്‍ പാർക്കിങ്ങിന് ഫീ ഈടാക്കും
[] പാർക്കിംഗ് ചാർജുകൾ ഉയർത്തണമെന്ന് 'പാർക്കിൻ' ദുബൈ ആർടിഎയോട് 


[] എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് നടപടിയുമായി ഷാർജ മുനിസിപാലിറ്റി. സ്‌മാർട് പാർക്കിങ് സ്ഥലങ്ങളാണ് ഇതിനായി പുതുതായി തുറക്കുന്നത്. നിലവിലുള്ള 10 സ്മാർട് പാർക്കിങ് യാർഡുകൾക്ക് പുറമെ ആറെണ്ണം കൂടിയാണ് തുറക്കാനിരിക്കുന്നത്. പാർക്കിങ് സൗകര്യങ്ങളുടെ ലഭ്യത വർധിപ്പിക്കാനാണ് 'സ്മാർട്ട് പാർക്കിങ് യാർഡുകൾ’ ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗത പെയ്ഡ് പബ്ലിക് പാർക്കിങ് സൗകര്യത്തിന് ബദലായായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സാധാരണ പാർക്കിങ് മേഖലകളിൽ നിന്ന് വ്യത്യസ്തമായി, സ്‌മാർട്ട് പാർക്കിങ് യാർഡുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

[] ദുബൈയിലെ മൂന്ന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ വാഹന പാർക്കിങ്ങിന് ഫീ ഉടൻ നിലവിൽ വരുമെന്ന് പാർക്കിങ് മാനേജ്മെന്റ് കമ്പനിയായ പാർക്കോണിക് അറിയിച്ചു. ഇതിന് പുറമെ, ദുബൈ സിലിക്കൺ ഒയാസിസ് സോൺ എയിലും, ഓൺസ്ട്രീറ്റ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് പാർക്കോണിക് അറിയിച്ചു. ഇവിടെ ഞായറാഴ്‌ചകളും പൊതു അവധി ദിവസങ്ങളും ഉൾപ്പെടെ ആഴ്‌ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പാർക്കിങിന് ഫീ ബാധകമാകും. 

[] വാഹന പാർക്കിങ് ചാർജുകൾ ഉയർത്താനുള്ള അപേക്ഷ പാർക്കിൻ ആർടിഎക്ക് നൽകി. സീസണൽ കാർഡുകളുടെ നിരക്ക് ഉയർത്താനുള്ള നിർദേശം പാർക്കിൻ നൽകിയിട്ടുണ്ട്. ഉടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.