ഇലക്ഷൻ കമ്മീഷനും മമതയും നേര്‍ക്കുനേര്‍!
പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്തത പുതിയ ഹർജി വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. 'ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങൾക്ക് വേണ്ടിയാണ് കോടതിയിൽ വന്നതെന്ന് സുപ്രീം കോടതിയിൽ ശക്തമായി മമത വാദിച്ചു. വാദം ഇന്നത്തേക്ക് അവസാനിച്ചു. കേസിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും എന്ന് കോടതി അറിയിച്ചു. ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയം നോക്കിയാണ് എസ്ഐആർ നോട്ടീസ് നൽകിയത്. 100 ലധികം പേരാണ് എസ് ഐ ആറിനെതുടർന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് അസമിൽ എസ്പെ്ഐആർ ഇല്ല. തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു. ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. ഇലക്ഷൻ കമ്മിഷനിൽ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന്നി നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല.
പാർട്ടിക്ക് വേണ്ടി അല്ല ജനങ്ങൾക്ക് വേണ്ടി ആണ് കോടതിയിൽ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ബംഗാളിനെ മാത്രം കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നു. ബംഗാൾ സർക്കാരിൻ്റെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിൻ്റെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
ആവശ്യമായ ജീവനക്കാരെ സംസ്ഥാന സർക്കാർ നൽകുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഭിഭാഷകർ പറയുന്നത് പച്ചക്കള്ളം.തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട ജീവനക്കാരെ നൽകിയിട്ടുണ്ട് എന്നും മമത മറുപടി നൽകി. കേസിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും എന്ന് സുപ്രിം കോടതി അറിയിച്ചു.
