സൗദി - ബഹ്റൈന്‍ കിങ് ഫഹദ് കോസ്‌വേ ടോൾ നിരക്ക് വർധിപ്പിക്കുന്നു.
കിങ് ഫഹദ് കോസ്‌വേയിൽ
ഫെബ്രുവരി18 മുതൽ ടോൾ നിരക്ക് കൂടും
സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിലെ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു. ഫെബ്രുവരി 18 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരുമെന്ന് കിങ് ഫഹദ് കോസ്‌വേ
അതോറിറ്റി അറിയിച്ചു. പുതിയ നിരക്ക് പ്രകാരം കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 35 റിയാലും, മിനി ബസ്സുകൾക്ക് 55 റിയാലും, വലിയ ബസ്സുകൾക്ക് 70 റിയാലും ആയിരിക്കും ടോൾ. ട്രക്കുകൾക്ക് ഓരോ ടണ്ണിനും 7 റിയാൽ വീതം ഈടാക്കും. എന്നാൽ ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, ദിവസേന യാത്ര ചെയ്യുന്നവർ എന്നിവർക്ക് നിലവിലുള്ള നിരക്കിൽ തന്നെ യാത്ര തുടരാം. 1986ൽ കോസ്‌വേ തുറന്നതിനുശേഷം 2016ലാണ് ആദ്യമായി നിരക്ക് വർദ്ധിപ്പിച്ചത്. അന്ന് 20 റിയാലിൽ നിന്ന് 25 റിയാലായാണ് കാറുകളുടെ ടോൾ കൂട്ടിയത്.
