ശതാബ്ദി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
ശതാബ്ദി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
ഉലമാക്കളും ഉമറാക്കളും തിങ്ങിനിറഞ്ഞ വേദിയില്‍ സമസ്ത ശതാബ്ദി മഹാ സമ്മേളനത്തിന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ചു. കാസര്‍ക്കോട് കുണിയ വരക്കല്‍ മുല്ലകോയ തങ്ങൾ നഗരിയില്‍ നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
തക്ബീർ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് കുണിയയിൽ പ്രൗഢോജ്ജ്വല തുടക്കം കുറിച്ചത്. വൈകുന്നേരം 100 കൊടിമരങ്ങളിൽ മൂവർണ പതാകകൾ ഉയർത്തി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രധാന കൊടിമരത്തിൽ പതാക ഉയർത്തി. തൊട്ടടുത്ത് ഒരേ ഉയരത്തിൽ ക്രമീകരിച്ച 99 കൊടിമരങ്ങളിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്ലിയാർ, മറ്റ് മുശാവറ അംഗങ്ങൾ, കീഴ്ഘടകങ്ങളുടെ നേതാക്കൾ എന്നിവർ ഒരേസമയം പതാക ഉയർത്തിയത് നയനമനോഹരമായ കാഴ്ചയായി.
ഭിന്നിക്കാനുള്ളതിനേക്കാൾ ഒന്നിച്ചിരിക്കാനാണ് നമുക്ക് കാരണങ്ങളധികമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്‌തയോട് ചേർന്ന് നിൽക്കാനാണ് സമൂഹം ആഗ്രഹിക്കുന്നത്.അത് വഴിയാണ് നഷ്ടപ്രതാപം തിരിച്ച്പിടിക്കാൻ സമുദായത്തിനാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്‌ത നമുക്ക് രക്ഷ നൽകിയ പ്രസ്ഥാനം ആണെന്നും സമസ്ത ഇവിടെ നിലനിൽക്കേണ്ടത് അടുത്ത തലമുറയുടെ രക്ഷക്ക് അനിവാര്യമാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈജിപ്‌തിലെ കെയ്‌റോ ഇസ്ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഇം അൽ ജുൻദി മുഖ്യാതിഥിയായി
