സുപ്രീം കോടതിയില്‍ തീപ്പൊരി ചിതറി മമത, പാര്‍ലമെന്റില്‍ വെടി മരുന്നിന് തിരി കൊളുത്തി രാഹുല്‍
ഇന്നലെ സുപ്രീം കോടതി ചരിത്ര രചനക്ക് വേദിയായി. ജനകീയ വിഷയം ഉയർത്തി ഒരു മുഖ്യ മന്ത്രി അഭിഭാഷക ഗൗണ്‍ അണിഞ്ഞ് നേരിട്ട് വാദിക്കാനെത്തി. അതേസമയം ഡല്‍ഹിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണം പക്ഷത്തിന് എതിരെ വെടി മരുന്നിന് തിരി കൊളുത്തി പ്രഹരം ഏല്‍പ്പിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
'ഇന്ന് പ്രധാനമന്ത്രി പാർലമെന്റ്റിൽ വന്നാൽ ഞാൻ അദ്ദേഹത്തിന് ഒരു പുസ്‌തകം സമ്മാനിക്കും. പ്രതിപക്ഷ നേതാവോ വിദേശ എഴുത്തുകാരോ എഴുതിയതല്ല; ഇന്ത്യയുടെ മുൻ കരസേനാ മേധാവി ജനറൽ നരവാനെയുടെ പുസ്‌തകമാണിത്' രാഹുല്‍ ഗാന്ധി പറഞ്ഞു.
'ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം ജനങ്ങൾക്ക് വേണ്ടിയാണ് കോടതിയിൽ വന്നത്' മമത ബാനർജി വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജി വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരാവുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ കേട്ടത്.
