മുന്‍ എംഎൽഎ എം മുരളി അന്തരിച്ചു
കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് എത്തിയ അദ്ദേഹം ആശുപത്രിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നാല് തവണ മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമ സഭയിൽ എത്തിയ എം മുരളി 1991 ൽ ആണ് ആദ്യമായി വിജയിക്കുന്നത്. 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും എം മുരളി വിജയിച്ചു. 2011 ൽ കായംകുളം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
