എസ്ഐടി കുറ്റപത്രം സമർപ്പിച്ചില്ല; പോറ്റി പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചത്. ഉപധികളോടെയാണ് ജാമ്യം. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിന് വഴിയൊരുക്കിയത്. ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് ജയിൽ മോചിതനാകും. ദ്വാരപാലക ശില്പ കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.