അജ്‌മാനിൽ ടാക്‌സി നിരക്ക് ഉയര്‍ത്തി, ഷാർജയിലെ പാർക്കുകൾ വീണ്ടും തുറന്നു
അജ്‌മാനിൽ ടാക്‌സി നിരക്ക് ഉയര്‍ത്തി
[] സ്വാഗതം!
ഷാർജയിലെ പാർക്കുകൾ വീണ്ടും തുറന്നു
[] അജ്‌മാനിൽ ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു. ഇന്ന്, ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്ന് അജ്‌മാൻ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്ധനവിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. ഓരോ കിലോമീറ്ററിനും 1.89 ദിർഹം വീതമാണ് ഇനി ഈടാക്കുക. ഏപ്രിൽ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടാക്സി നിരക്കുകളിലും മാറ്റം വരുത്താൻ അതോറിറ്റി തീരുമാനിച്ചത്.
[] ഷാർജയിലെ പാര്‍ക്കുകള്‍ വീണ്ടും സജീവമാകുന്നു. എമിറേറ്റിലെ പാർക്കുകൾ വീണ്ടും തുറന്നു. കനത്ത മഴയെ തുടർന്നാണ് ഷാർജ നഗരത്തിലെ പാർക്കുകൾ ദിവസങ്ങൾക്ക് മുമ്പ് താൽക്കാലികമായി അടച്ചിട്ടത്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്കായി പാർക്കുകൾ തുറന്ന് നൽകിയത്. ചില പാർക്കുകളിൽ അറ്റകുറ്റ പണികൾ നടക്കുന്ന തിനാല്‍ അവ തുറന്ന് പ്രവർത്തിക്കാൻ വൈകുമെന്ന് ഷാർജ നഗരസഭ അറിയിച്ചു.

Post a Comment
0 Comments