പുണ്യ നഗരി ഒരുങ്ങി: ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം 18ന് മദീനയിലെത്തും

[] പുണ്യ നഗരി ഒരുങ്ങി: ഇന്ത്യയിൽ നിന്നുള്ള 
ആദ്യ ഹജ്ജ് സംഘം 18ന് മദീനയിലെത്തും
[] 7 ആർ‌പി‌ജി ലോഞ്ചറുകള്‍ അടക്കം  ലൈസൻസില്ലാത്ത 2,818 ആയുധങ്ങൾ  
പിടിച്ചെടുത്ത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

[] ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം പതിനെട്ടിന് എത്തും. മദീന വഴിയാണ് ഹാജിമാരെത്തുക. പകുതിയിലേറെ ഇന്ത്യൻ തീർഥാടകർക്ക് മക്ക-മദീന ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ സേവനം ലഭിക്കും. മദീനയിൽ പ്രവാചക പള്ളിയോട് ചേർന്നാണ് ഇത്തവണ താമസ സൗകര്യം. മുഴുവൻ ഹാജിമാർക്കും ട്രാക്ക് ചെയ്യാവുന്ന സ്മ‌ാർട്ട് വാച്ചും ലഭ്യമാക്കും.

മുംബൈയിൽ നിന്നുള്ള തീർത്ഥാടകരുമായാണ് ആദ്യ വിമാനം ഈ മാസം 18ന് മദീനയിലെത്തുക. ഒന്നേ മുക്കാൽ ലക്ഷം പേരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. 1,22,518 പേർ ഹജ്ജ് കമ്മറ്റി വഴിയും 52,507 പേർ സ്വകാര്യ ഗ്രൂപ്പുകളിലുമാണ് ഹജ്ജ് നിർവഹിക്കുക. തീർഥാടകരെ സ്വീകരിക്കാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇന്ത്യൻ കോൺസൽ ജനറൽ പറഞ്ഞു.

[] 7 ആർ‌പി‌ജി ലോഞ്ചറുകള്‍ അടക്കം  ലൈസൻസില്ലാത്ത 2,818 ആയുധങ്ങൾ പിടിച്ചെടുത്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റ് പൗരന്മാർക്ക് അവരുടെ നിയമപരമായ പദവി ശരിയാക്കാനും കമ്മ്യൂണിറ്റി സുരക്ഷ വർദ്ധിപ്പിക്കാനും അവസരം നൽകുന്നതിനായി  ലൈസൻസില്ലാത്ത തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ സര്‍ക്കാരിലേക്ക് 
ഏല്‍പ്പിക്കാന്‍ അനുവദിച്ച കാലയളവ്  അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

47 സ്‌നൈപ്പർ റൈഫിളുകൾ, 518 കലാഷ്‌നിക്കോവുകൾ, 553 ഷോട്ട്ഗൺ, 94 എംപി5 മെഷീൻ ഗൺ, 51 എം16 മെഷീൻ ഗൺ, 81 .22 കാലിബർ റൈഫിളുകൾ, 166 മെഷീൻ ഗൺ (ഓട്ടോമാറ്റിക്), 5 .50 മെഷീൻ ഗൺ (സ്വാതന്ത്ര്യം), 342 എയർ റൈഫിളുകൾ, 61 എയർ പിസ്റ്റളുകൾ, 893 തോക്കുകൾ, 7 ആർ‌പി‌ജി ലോഞ്ചറുകൾ എന്നിവയുൾപ്പെടെ 2,818 വ്യത്യസ്ത ആയുധങ്ങൾ കാമ്പയ്‌നിനിടെ കണ്ടു കെട്ടിയതായി മന്ത്രാലയം അറിയിച്ചു

Post a Comment

0 Comments