ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ്: 'സ്പോട് ഫോർ ഷോപ്സ‌്' പദ്ധതി അവതരിപ്പിച്ച് ദുബൈ പാർക്കിൻ
[] ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ്: '
സ്പോട് ഫോർ ഷോപ്സ‌്'
പദ്ധതി അവതരിപ്പിച്ച് ദുബൈ പാർക്കിൻ
[] ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഷാർജ പബ്ലിക് ലൈബ്രറി വിജ്‌ഞാന വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നോട്ട്. ലൈബ്രറിയുടെ പ്രവൃത്തിസമയത്തിന് ശേഷവും വായനക്കാർക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്ന 'സ്മാർട്ട് ലോക്കർ' സംവിധാനം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. എമിറേറ്റ്സ് ഐഡിയോ മെംബർഷിപ്പ് കാർഡോ ഉപയോഗിച്ച് വായനക്കാർക്ക് തങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്‌ത പുസ്തകങ്ങൾ ഏതുസമയത്തും ലൈബ്രറിയുടെ പിന്നിലെ പ്രവേശന കവാടത്തിലുള്ള സ്മാർട്ട് ലോക്കിൽ നിന്ന് ശേഖരിക്കാം.
[] നഗരത്തിലെ ചെറുകിട വ്യാപാരികളെയും പ്രാദേശിക ബിസിനസ്സുകളെയും പിന്തുണക്കുന്നതിനായി 'സ്പോട്ട് ഫോർ ഷോപ്പ്' പദ്ധതിയുമായി ദുബൈയിലെ പൊതു പാർക്കിംഗ് സേവന ദാതാക്കളായ പാർക്കിൻ (Parkin). പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട
ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. സാധനങ്ങള്‍ വാങ്ങാനായി
വാഹനം ഷോപ്പിന് സമീപം പാര്‍ക്ക് ചെയ്യുമ്പോള്‍ സാധാരണ പോലെ വാഹന ഉടമ
പാര്‍കിംഗ് ഫീസ് അടയ്ക്കണം. സാധനങ്ങള്‍ വാങ്ങി,
പാർക്കിൻ ആപ്പ് വഴി കടയുടമ ഉപഭോക്താവിന്റെ പാർക്കിംഗ് വിവരങ്ങൾ സ്ഥിരീകരിക്കുന്നതോടെ, അടച്ച തുക ഉപഭോക്താവിൻ്റെ വാലറ്റിലേക്ക് ക്രെഡിറ്റ് ആകും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അവരുടെ പാർക്കിംഗ് ഫീസ് ഭാഗികമായോ പൂർണ്ണമായോ തിരികെ ലഭിക്കും.
ചെറിയ കടകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പ്രാദേശിക വിപണിയെ സജീവമാക്കുക, ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭം നൽകുക എന്നിവയാണ് ഈ നൂതന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്, കൂടാതെ
പാര്‍കിംഗ് നിയമം അനുസരിക്കാനുള്ള സന്നദ്ധത മനസ്സും വര്‍ദ്ധിക്കും. ഇതോടെ, ചെറിയ സമയം എന്ന് കരുതി പാർകിംഗ് ഫീസ് അടക്കാതെ പിഴ ശിക്ഷ ക്ഷണിച്ചു വരുത്തുന്ന പ്രവണതയും വന്‍ തോതില്‍ കുറയും.

Post a Comment
0 Comments