ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ
[] ലബനനെ തൊട്ടാൽ ചർച്ചയില്ല, പ്രതിനിധികളെ അയച്ചെന്ന റിപ്പോർട്ട് തള്ളി ഇറാൻ
[] 'മനുഷ്യജീവനോട് പുച്ഛം' സ്പെയിന്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നു
[] ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ. അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാൻ പൂർണമായും നഷ്ട പരിഹാരം നൽകണമെന്ന് യുഎഇ ആവശ്യപ്പെട്ടു. വെടി നിർത്തല്‍ കരാറിലെ വ്യവസ്ഥകളിൽ വ്യക്തത വരുത്തണമെന്നും യുഎഇ അഭിപ്രായപ്പെട്ടു.
[] 'ലബനനെ തൊട്ടാൽ ചർച്ചയില്ല'; പ്രതിനിധികളെ അയച്ചെന്ന റിപ്പോർട്ട് തള്ളി ഇറാൻ. യുഎസും ഇറാനും തമ്മിൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന നിർണ്ണായകമായ മധ്യസ്ഥ ചർച്ചകൾ ഇന്ന് നടക്കില്ലെന്ന് റിപ്പോർട്ട്. ചർച്ചകൾക്കായി ഇറാൻ പ്രതിനിധികൾ പാക്കിസ്ഥാനിലേക്ക് പോയെന്ന വാർത്തകൾ ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി തള്ളി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവർ രാജ്യം വിട്ടിട്ടില്ലെന്നും അവർ ടെഹ്റാനിൽ ഔദ്യോഗിക ജോലികളിൽ തുടരുകയാണെന്നും പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
[] നെതന്യാഹുവിനെ നിയന്ത്രിക്കണം. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഒരുങ്ങി സ്പെയിൻ. ഇസ്രായേലിൻ്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മനുഷ്യജീവനോട് അവർക്ക് പുച്ഛമാണെന്നും സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുറന്നടിച്ചു.
ഇസ്രായേലുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ ഉടൻ വിച്ഛേദിക്കാൻ യൂറോപ്യൻ യൂണിയനോട് (EU) സ്പെയിൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇറാൻ വെടിനിർത്തൽ ധാരണയിൽ നിന്ന് ലെബനാനെ ഒഴിവാക്കിയ നെതന്യാഹുവിൻ്റെ നീക്കത്തെ സാഞ്ചസ് രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും സ്പെയിൻ ഉയർത്തി.

Post a Comment
0 Comments