സൃഷ്ടാവിന്റെ സംരക്ഷണത്തില്‍ നമ്മുടെ രാഷ്ട്രം നിലനിൽക്കട്ടെ - ശൈഖ് മുഹമ്മദ് ബിൻ സായിദ്

സൃഷ്ടാവിന്റെ സംരക്ഷണത്തില്‍ 
നമ്മുടെ രാഷ്ട്രം  നിലനിൽക്കട്ടെ..
-ശൈഖ് മുഹമ്മദ് ബിൻ സായിദ്

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സിൽ ഒരു സന്ദേശം പങ്കിട്ടു, 'നമ്മുടെ രാഷ്ട്രം സൃഷ്ടാവിന്റെ സംരക്ഷണത്തിൽ നിലനിൽക്കട്ടെ..' പ്രസിഡന്റിന്റെ ഉദ്ധരണി യുഎഇയിലുടനീളമുള്ള ജനതയുടെ ഐക്യത്തിന്റെയും സുരക്ഷയുടെയും ഉറപ്പിനെ പ്രതിഫലിപ്പിക്കുന്നു. 

കഴിഞ്ഞ 40 ദിവസങ്ങളില്‍ രാജ്യം അതിന്റെ തുല്യതയില്ലാത്ത ഐക്യവും കരുത്തും തെളിയിക്കുക കൂടി ചെയ്തു. യുഎഇയുടെ മാനം  തെളിഞ്ഞു. ചീറി പായുന്ന ഫൈറ്റർ ജെറ്റുകളുടെയും ഡ്രോണുകളുടെ പേടിപ്പെടുത്തുന്ന ശബ്ദങ്ങളില്ലാത്ത തെളിഞ്ഞ ആകാശം. ശത്രുവിന്റെ ശ്രമങ്ങളെ പ്രതിരോധ കോട്ട കെട്ടി കാത്തു UAE സൈന്യം. രാജ്യ ചരിത്രം ഇന്നുവരെ കാണാത്ത അസാധാരണ സാഹചര്യം പ്രതിസന്ധികളില്ലാതെ നേരിട്ടത്, ദീർഘ വീക്ഷണവും നിശ്ചയ ദാർഢ്യവും മാനവിക മൂല്യങ്ങളും മുറുകെ പിടിക്കുന്ന രാഷ്ട്ര നേതാക്കൾക്ക് കീഴിലാണ്, സല്യൂട്ട് UAE.

Post a Comment

0 Comments