പിണറായിയുടെ ചിത്രത്തിന് സ്വര്‍ണ്ണകള്ളന്‍ എന്ന് അടികുറിപ്പ്; 19കാരനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിന്
 സ്വര്‍ണ്ണകള്ളന്‍ എന്ന് അടികുറിപ്പ് നല്‍കി സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച എന്ന കുറ്റം ചാര്‍ത്തി19കാരനെതിരെ കേസ്. ടി സുധീര്‍ നല്‍കിയ പരാതിയില്‍ കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടിഎ  അനുനന്ദിനെതിരെയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്. പ്രിയദര്‍ശിനി ഓലയിക്കര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ചെയ്തത്. സ്വര്‍ണക്കള്ളന്‍ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Post a Comment

0 Comments