ദുബൈയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

ദുബൈയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. റോഡിന് നടുവിൽ വാഹനം നിർത്തിയതാണ് അപകട കാരണം. അടിയന്തര സാഹചര്യമില്ലാതെ റോഡിൻ്റെ നടുവിൽ വാഹനം നിർത്തുന്നത് നിയമ ലംഘനമാണെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിൻ്റും ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments