യുഎഇയിൽ ചൂട് കൂടുന്നു; താപനില 42°C കടന്നു

യുഎഇയിൽ ചൂട് കൂടുന്നു; താപനില 42°C കടന്നു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വേനൽ കടുക്കുന്നതോടെ രാജ്യത്തിൻ്റെ ചില ഉൾപ്രദേശങ്ങളിൽ ചൂട് 42 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ചൊവ്വാഴ്ച‌ വരെ രാജ്യത്ത് ചൂട് കൂടാനാണ് സാധ്യത. പ്രധാന നഗരങ്ങളായ അബുദാബിയിൽ 37°C വരെയും ദുബായിൽ 36°C വരെയും താപനില ഉയർന്നേക്കാം. വെള്ളിയാഴ്ച്‌ച (ഏപ്രിൽ 24) ഉച്ചയ്ക്ക് 2.30-ന് അൽ ഐനിലെ സുയ്ഹാനിൽ രേഖപ്പെടുത്തിയ 42.5°C ആണ് ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില.

Post a Comment

0 Comments