ഇത്തിഹാദ് റെയിലിൽ ആദ്യമായി കാറുകൾ കയറ്റിയയച്ചു
യുഎഇയിലെ ഇത്തിഹാദ് റെയിലിൽ ആദ്യമായി കാറുകൾ കയറ്റിയയച്ചു. അൽ മസൂദ് ഓട്ടോമൊബൈൽസാണ് ഇത്തിഹാദ് റെയിലുമായി ചേർന്ന് ആദ്യമായി കാറുകൾ കൊണ്ടുപോയത്. ഫുജൈറയിലെ കിഴക്കൻ തുറമുഖത്ത് നിന്ന് അബൂദബിയിലെ ഇൻഡസ്ട്രിയൽ സിറ്റിയിലേക്ക് (ഐസിഎഡി) നിസ്സാൻ കാറുകളാണ് കയറ്റി അയച്ചത്. വാഹനങ്ങൾ കൊണ്ടുപോകാൻ ദേശീയ റെയിൽ ശൃംഖല ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യ ഓട്ടോമോട്ടീവ് ഡീലറായി തങ്ങൾ മാറിയതായി അൽ മസൂദ് ഓട്ടോമൊബൈൽസ് പ്രസ്താവനയിൽ പറഞ്ഞു.

Post a Comment
0 Comments