മഞ്ചേശ്വരത്ത് വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് പരാതി: പോളിങ് നിർത്തിവെച്ചു
[] കുറ്റ്യാടിയിൽ കള്ളവോട്ട് ആരോപണം: സ്ത്രീയെ തടഞ്ഞു നിര്‍ത്തി
[] മഞ്ചേശ്വരത്ത് വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് പരാതി, പോളിങ് നിർത്തിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടന്നതായി പരാതി. വോട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ വോട്ടുകൾ മെഷീനിൽ രേഖപ്പെടുത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ബഡാജെയിലെ 21-ാം നമ്പർ ബൂത്തിൽ വോട്ടിങ് താത്കാലികമായി നിർത്തിവെച്ചു.
[] കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം. 47-ാം ബൂത്തിലെ സീനത്ത് എന്ന വോട്ടർക്കാണ് ദുരനുഭവം. ഇവരുടെ പേരിൽ പോസ്റ്റൽ വോട്ട് ചെയ്‌തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബൂത്തിൽ കയറിയപ്പോൾ നിങ്ങളുടെ വോട്ട് ചെയ്തിട്ടുണ്ടെന്നും മാറിനിൽക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍
പറഞ്ഞതെന്നും സീനത്ത് പറഞ്ഞു

Post a Comment
0 Comments