കുറ്റ്യാടിയിൽ പോസ്‌റ്റൽ വോട്ട് വിവാദം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് പാറക്കൽ അബ്ദുല്ല
കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി. ആയഞ്ചേരി പഞ്ചായത്തിലെ 47-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പൂമുള്ളകണ്ടി സീനത്തിനാണ് തന്റെ വോട്ട് നേരത്തെ ആരോ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയെന്ന വിവരമറിഞ്ഞ് മടങ്ങേണ്ടി വന്നത്.
സർക്കാർ ഉദ്യോഗസ്ഥയോ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാരിയോ അല്ലാത്ത സീനത്തിൻ്റെ വോട്ട് എങ്ങനെ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തി എന്നതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്‌ദുല്ല ആരോപിച്ചു. ഇത് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment
0 Comments