ആകാശയാത്ര ആശങ്കകള്‍, ആശ്വാസ നടപടികള്‍!


[] ഖത്തർ എയർവേസ്  ടിക്കറ്റ് 
എടുത്തവർക്ക് റീഫണ്ട് ജൂൺ 15 വരെ,
ഫീസ് ഇല്ലാതെ തിയതി മാറ്റാനും സൗകര്യം
[] ഫ്ലൈറ്റ്‌ റദ്ദാക്കല്‍: യാത്രക്കാർക്ക് മാർഗ്ഗ നിർദേശവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് 
[] മലബാർ യാത്രക്കാർക്ക് ആശ്വാസം: കുവൈത്ത്- കണ്ണൂർ, കോഴിക്കോട് സർവീസ് ആരംഭിച്ച് ജസീറ
[] ഖത്തർ എയർവേസ്  ടിക്കറ്റ് എടുത്തവർക്ക് വിമാനം യാത്ര റദ്ദാക്കുകയോ മറ്റോ ചെയ്താല്‍ റീഫണ്ട് ജൂൺ 15 വരെ ലഭിക്കും. കൂടാതെ പ്രത്യേക ഫീസ് ഇല്ലാതെ യാത്ര തിയതി 
മാറ്റാനും ഖത്തര്‍ എയർവേയ്‌സ് സൗകര്യം 
ഒരുക്കിയിട്ടുണ്ട്.
[] ഫ്ലൈറ്റ്‌ റദ്ദാക്കല്‍ മൂലമുണ്ടാകുന്ന വിഷയങ്ങളില്‍ യാത്രക്കാർക്ക് മാർഗ്ഗ നിർദേശവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍. അതേ സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ജൂൺ 15 വരെ അവസരമുണ്ട്,
യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നിലവിലെ മാറ്റി ബുക്കിംഗ് റീബുക്ക് ചെയ്യാം (Emirates app, manage your booking വഴി), ട്രാവൽ ഏജൻറുമാർ വഴി നടത്തുന്ന ബുക്കിംഗുകൾ ഏജന്റുമായി തന്നെ നേരിട്ട് കൈകാര്യം ചെയ്യണം, Emirates refund form വഴി റീഫണ്ടിനായി അപേക്ഷിക്കാം. 2026 ഫെബ്രുവരി 28 - ഏപ്രില്‍ 30നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത‌വർക്കാണ് ഈ ഇളവുകള്‍ ലഭിക്കുക. റീ ഫണ്ട് തുക ലഭിക്കാന്‍ 21 ദിവസങ്ങൾ വരെ എടുക്കാം - എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി.
[] മലബാർ യാത്രക്കാർക്ക് ആശ്വാസം, കുവൈത്ത് -കണ്ണൂർ, കോഴിക്കോട് സർവീസ് ആരംഭിച്ച് ജസീറ. കുവൈത്തിൽ നിന്നു ദമ്മാം വഴിയാണ് സർവീസ്.  കോഴിക്കോട്ടേക്ക് ഈമാസം 8 മുതലും കണ്ണൂരിലേക്ക് 14 മുതലും ആഴ്ചയിൽ 2 വീതം സർവീസാണ് ഉണ്ടാവുക.

Post a Comment

0 Comments