ഗതാഗതം സുഗമം! ദുബൈയില്‍ വിവിധ പദ്ധതികള്‍

[] സെൽഫ് ഡ്രൈവിംഗ് ടാക്സി 
സേവനവുമായി ദുബൈ ആര്‍ട്ടിഎ 
[] ഖിസൈസിലും ജെവിസിയിലും ബസ് ഓൺ ഡിമാൻഡ്; ആദ്യ ആഴ്‌ച യാത്ര സൗജന്യം

[] ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ഉമ്മു സുഖീം, ജുമൈറ പ്രദേശങ്ങളിൽ പൊതുജനങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനം ആരംഭിച്ചു. ഈ മേഖലകളില്‍ 'ഉബർ' ആപ്ലിക്കേഷനിലൂടെ 'വീറൈഡ്' വാഹനങ്ങൾ ലഭ്യമാകും. ഫ്ലീറ്റിന്റെ മാനേജ്‌മെന്റും പ്രവർത്തനവും തവാസുൽ ട്രാൻസ്‌പോർട്ട്' ഏറ്റെടുക്കും. അതേസമയം ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ 'അപ്പോളോ ഗോ' ദുബൈ ടാക്സി കമ്പനിയുമായി സഹകരിച്ച് 'അപ്പോളോ ഗോ' ആപ്ലിക്കേഷനിലൂടെയും സെൽഫ് ഡ്രൈവിംഗ് മൊബിലിറ്റി സേവനം നല്‍കും. ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതിക വിദ്യകളിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള സ്ഥാപനങ്ങളാണ് അപ്പോളോ ഗോ, വീറൈഡ് (നാസ്ഡാക്ക്: ഡബ്ല്യുആർഡി).
[] ദുബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ആർടിഎ 'ബസ് ഓൺ ഡിമാൻഡ്' സേവനം പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഖിസൈസ്, ജുമൈറ വില്ലേജ് സർക്കിൾ (ജെവിസി) എന്നീ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് പുതുതായി ഈ സേവനം ലഭ്യമാകുക. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി, ഈ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്ന ആദ്യ ആഴ്ച‌യിൽ യാത്ര തികച്ചും സൗജന്യമായിരിക്കും എന്ന് അധികൃതർ അറിയിച്ചു. സൗജന്യ യാത്രക്കായി 'Dubai Bus On Demand' ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ രജിസ്റ്റർ ചെയ്‌ത ശേഷം ലൊക്കേഷനും പോകേണ്ട സ്ഥലവും നൽകുക. പുതിയ റൂട്ടുകളിൽ ലഭ്യമായ ആദ്യ വാരത്തിലെ സൗജന്യ ഓഫർ പ്രയോജനപ്പെടുത്തി യാത്ര ആസ്വദിക്കാം.

Post a Comment

0 Comments