ഗൾഫിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

[] ഗൾഫിൽ  എസ്എസ്എൽസി, 
പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി
[] യുഎഇയിലെ എല്ലാ  സ്‌കൂളുകളിലെയും 
 അഡ്‌മിഷൻ നടപടികൾ ഓൺലൈനിലേക്ക്
[] പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

[] ഗൾഫിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും മേഖലയിലെ അനിശ്ചിതത്വവും മുൻനിർത്തിയാണ് ഈ നടപടി. ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും.
പ്ലസ് ടുവിന് പ്ലസ് വൺ അന്തിമഫലം മാനദണ്ഡമാക്കും. ബോണസ് മാർക്കും കൂട്ടിച്ചേർത്ത് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

[] യുഎഇയിലെ എല്ലാ സ്‌കൂളുകളിലെയും അഡ്‌മിഷൻ നടപടികൾ ഓൺലൈനിലേക്ക്. യുഎഇയിലെ സ്വകാര്യ സ്‌കൂളുകൾ പ്രവേശന നടപടികൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു. രാജ്യത്ത് ഡിസ്റ്റൻസ് ലേണിങ് തുടരുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസകരമായ ഈ നടപടി.സ്‌കൂൾ വെബ്സൈറ്റുകൾ വഴി വിദ്യാർഥികളുടെ വിവരങ്ങൾ നൽകി പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്. പല സ്കൂളുകളും നേരത്തെ തന്നെ അഡ്മിഷൻ നടപടികള്‍ ഓൺലൈനില്‍ ആണ് ചെയ്തു വരുന്നത്.

[] പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ. രാജ്യത്ത് ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് പ്രൊഫഷണൽ ഡ്രൈവർ കാർഡ് ലഭിക്കുന്നതിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് ഉത്തരവിട്ടു. അന്താരാഷ്ട്ര ഗതാഗതം, ബസ് സർവീസുകൾ, വിദ്യാഭ്യാസ ഗതാഗതം, ചരക്ക് നീക്കം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഈ നിയമം ബാധകമാണ്.

Post a Comment

0 Comments