നഗരം സ്‌മാർട്ടാക്കാൻ വിവിധ പദ്ധതികൾ
തുടക്കം വിലയിരുത്തി ശൈഖ് ഹംദാൻ
[] ലിമോസിൻ മുതൽ ടാക്‌സി വരെ:
റാസൽഖൈമയിൽ ഊബർ സേവനങ്ങൾ ആരംഭിക്കുന്നു
[] ദുബൈയിൽ ഇ-സ്‌കൂട്ടറുകൾക്കും സൈക്കിളുകൾക്കും മെയ് 1 മുതൽ കര്‍ശന നിരീക്ഷണം
[] നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമവും സ്‌മാർട്ടുമാക്കുന്നതിനായി മൂന്ന് പ്രധാന പദ്ധതികളുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ദുബൈ നഗരത്തെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയായി നിലനിർത്തുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
കനത്ത മഴയത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും റോഡിലെ വെള്ളക്കെട്ട് അതിവേഗം നീക്കം ചെയ്യാൻ സഹായിക്കുന്ന വാഹനമാണിത്. മിനിറ്റിൽ 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള ഈ അത്യാധുനിക സംവിധാനം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ നേരിട്ടെത്തി വിലയിരുത്തി. നോൾ കാർഡും സഹൈൽ ആപ്പും സംയോജിപ്പിച്ച് ടച്ച്‌ലെസ്സ് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന അത്യാധുനിക സ്‌മാർട്ട് ബസ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് എളുപ്പത്തിൽ യാത്രാ വിവരങ്ങൾ അറിയാനും ടിക്കറ്റ് സേവനങ്ങൾ ഉപയോഗിക്കാനും ഇത് സഹായിക്കും. സൈക്കിളുകൾക്കും ഇലക്ട്രിക് സ്‌കൂട്ടറുകൾക്കുമായി പ്രത്യേക പാർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പദ്ധതി.
[] ഗതാഗത സൗകര്യങ്ങൾ കൂടുതൽ സ്മാർട്ടാക്കുന്നതിൻ്റെ ഭാഗമായി റസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA) പ്രമുഖ ടാക്‌സി സർവീസ് ആപ്പായ ഊബറുമായി കരാറിൽ ഒപ്പുവെച്ചു. ഇതോടെ റസൽഖൈമയിലെ ടാക്‌സികളും ലിമോസിനുകളും ഇനി മുതൽ ഊബർ ആപ്പ് വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും.
[] നഗരത്തിലെ റോഡുകളിലും സൈക്കിൾ ട്രാക്കുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബൈ പോലീസും സംയുക്തമായി പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നു. ഈ വിഭാഗം 2026 മേയ് 1 മുതൽ പ്രവർത്തനം ആരംഭിക്കും.
ഇ-സ്കൂട്ടറുകൾ, സൈക്കിളുകൾ തുടങ്ങിയവ ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Post a Comment
0 Comments