കേരളം യുഡിഎഫ് തൂക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ഇത്തവണ കേരളം യുഡിഎഫ് തൂക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.  70 മുതൽ 80 വരെ സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നത്. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലമാണ് പുറത്തു വന്നത്.

AXIS MY INDIA എക്സിറ്റ് പോൾ ഫലം യുഡിഎഫിന് 78-90 സീറ്റുകളാണ് പ്രവചിക്കുന്നത്. പീ മാർക്കിന്റെ എക്സിറ്റ് പോൾ ഫലവും തുടർ ഭരണം പ്രവചിക്കുന്നില്ല. യുഡിഎഫ് 71-79 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 63-74 വരെ നേടുമെന്നും, ടൈംസ് ഓഫ് ഇന്ത്യയും സിഎൻഎൻ ന്യൂസ് 18നും യുഡിഎഫ് വിജയം എക്സിറ്റ് പോളിൽ‌ ഉറപ്പിക്കുന്നു. ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു. സർവേകൾ ആർക്കും വ്യക്തമായ സാധ്യത നൽകാത്തതിനാൽ എക്സിറ്റ് പോൾ ഫലം ആകാംക്ഷ വർധിപ്പിക്കുന്നതാണ്.അഞ്ച് ഇടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി അഞ്ച് നാൾ മാത്രമാണ് ബാക്കിയുള്ളത്.
 

Post a Comment

0 Comments