ഭരണം = കരുണ! മാതൃക തീര്‍ത്ത് യുഎഇ ഭരണാധികാരികള്‍
[] 'പ്രകൃതി പ്രധാനം' ആമകൾക്കായി കൽബയിലെ ഹോട്ടൽ നിർമാണം തടഞ്ഞ് ഷാർജ ഭരണാധികാരി
[] ഭിന്നശേഷി സൗഹൃദം ബസ് സ്റ്റേഷനുകൾ;
അൽ സത്വയിലും ഊദ് മേത്തയിലും സെൻസറി റൂമുകൾ
[] കൽബ ബീച്ചിലെ ഹോട്ടൽ നിർമ്മാണ പദ്ധതി റദ്ദാക്കി യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവ്. അപൂർവ്വ ഇനം ആമകൾ മുട്ടയിടാൻ എത്തുന്ന തീരപ്രദേശം സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ആമകളുടെ വംശത്തെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യനിർമ്മിത വികസനത്തോടൊപ്പം പ്രകൃതിയുടെ അവകാശങ്ങൾക്കും മുൻഗണന നൽകേണ്ടതുണ്ടെന്നും ഇത്തരം സ്വാഭാവിക ഇടങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ശൈഖ് സുല്‍ത്താന്‍ വ്യക്തമാക്കി.
[] ഭിന്നശേഷി, ഓട്ടിസം ബാധിതർക്കായി സെൻസറി റൂമുകൾ ആരംഭിച്ച് ദുബൈ ആർടിഎ. അൽ സത്വ, ഊദ് മേത്ത ബസ്സ് സ്റ്റേഷനുകളിലാണ് സെൻസറി റൂമുകൾ ആരംഭിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികൾക്കും മറ്റ് ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനും, സുരക്ഷിതവും ശാന്തവുമായ ഒരിടം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment
0 Comments